KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 139 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 136 പേർക്കും. 145 പേർക്ക് രോഗമുക്തി

SHARE THIS ON

കാസർഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

വാര്‍ത്താക്കുറിപ്പ് 14.11.2020 ജില്ലയില്‍ 139 പേര്‍ക്ക് കോവിഡ്, 145 പേര്‍ക്ക് രോഗമുക്തികാസർഗോഡ് ജില്ലയില്‍ 139 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 136 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 145 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1364 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5998 പേര്‍

വീടുകളില്‍ 5467 പേരും സ്ഥാപനങ്ങളില്‍ 531 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5998 പേരാണ്. പുതിയതായി 409 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1047 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 285 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 449 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 81പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 157പേരെ ഡിസ്ചാര്‍ജ് ചെയ്തു.

20340 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 995 പേര്‍ വിദേശത്ത് നിന്നെത്തിയവരും 778 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18567 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18764 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 212 ആയി.

കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍-

അജാനൂര്‍-2
ബദിയഡുക്ക-2
ബളാല്‍-10
ബേഡഡുക്ക-5
ചെമ്മനാട്-5
ചെങ്കള-1
ചെറുവത്തൂര്‍-2
ദേലംപാടി-2
കള്ളാര്‍-5
കാഞ്ഞങ്ങാട്-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-18
കിനാനൂര്‍ കരിന്തളം- 7
കോടോംബേളൂര്‍- 7
കുംബഡാജെ-2
കുമ്പള-6
കുറ്റിക്കോല്‍-11
മധൂര്‍-1
മടിക്കൈ-18
മംഗല്‍പാടി-2
മുളിയാര്‍-2
നീലേശ്വരം-6
പടന്ന-1
പള്ളിക്കര-2
പനത്തടി-5
പേരാവൂര്‍-1
പുല്ലൂര്‍പെരിയ-2
തൃക്കരിപ്പൂര്‍-3
ഉദുമ-4
വെസ്റ്റ് എളേരി-4

കോവിഡ് നെഗറ്റീവായവരുടെ വിവരങ്ങള്‍-
അജാനൂര്‍- 12
ബദിയഡുക്ക-3
ബേഡഡുക്ക-3
ചെമ്മനാട്-1
ചെങ്കള-7
ചെറുവത്തൂര്‍-13
ഈസ്റ്റ് എളേരി-1
എന്‍മകജെ-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട്-4
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-5
കുംബഡാജെ-2
കുറ്റിക്കോല്‍-4
മധൂര്‍-10
മടിക്കൈ-1
മംഗല്‍പാടി-2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-26
പടന്ന-1
പള്ളിക്കര-10
പനത്തടി-3
പുല്ലൂര്‍പെരിയ-5
പിലിക്കോട്-4
തൃക്കരിപ്പൂര്‍-5
ഉദുമ-1
വലിയപറമ്പ-1
വോര്‍ക്കാടി-2
വെസ്റ്റ് എളേരി-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!