KSDLIVENEWS

Real news for everyone

ഡല്‍ഹി സ്‌ഫോടനത്തില്‍ പാകിസ്താൻ-തുര്‍ക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ

SHARE THIS ON

ഡല്‍ഹി: ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ പാകിസ്താൻ-തുർക്കി ബന്ധത്തെക്കുറിച്ച്‌ അന്വേഷിക്കാൻ എന്‍ഐഎ.ഫരീദാബാദില്‍ അറസ്റ്റിലായ ഭീകര സംഘത്തിന് പാകിസ്താനില്‍ ബന്ധങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

പ്രതികള്‍ ആക്രമണ പദ്ധതികളുടെ വിശദാംശങ്ങള്‍ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷൻ വഴിയെന്ന് ഉന്നത അന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഉമർ അടക്കമുള്ള ഫരീദാബാദ് ഭീകര സംഘം നാലിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്താൻ പദ്ധതി ഇട്ടിരുന്നതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബദർപുർ ടോള്‍ പ്ലാസയിലൂടെ ഉമർ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.പൊട്ടിത്തെറിച്ച വാഹനത്തില്‍ ഉണ്ടായിരുന്നത് ഡോക്ടർ ഉമർ തന്നെയെന്ന് ഡിഎൻഎ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഉമറും ഫരീദാബാദ് ഭീകര സംഘവും നാല് നഗരങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന് ഇന്റലിജിൻസ് വൃത്തങ്ങള്‍ അറിയിച്ചു. മുസ്സമലും ഉമറും അദീലും ഷഹീനും ചേര്‍ന്ന് 20 ലക്ഷം ഇതുവേണ്ടി സ്വരൂപിച്ചുവെന്നും ഇന്റലിജിൻസ് വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നു.

അതിനിടെ അല്‍-ഫലാഹ് സർവകലാശാലയുടെ അംഗത്വം അസോസിയേഷൻ ഓഫ് ഓള്‍ ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് സസ്‌പെൻഡ് ചെയ്തു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മെട്രോ, റെയില്‍, വിമാന യാത്രക്കാർക്ക് ഡല്‍ഹി പൊലീസ് നിർദേശങ്ങള്‍ പുറത്തിറക്കി. ട്രെയിൻ യാത്രക്കാർ ഒരു മണിക്കൂർ മുൻപും അന്താരാഷ്ട്ര വിമാനയാത്രക്കാർ മൂന്നും മണിക്കൂർ മുൻപും മെട്രോ യാത്രക്കാർ 20 മിനിട്ട് മുമ്ബും അതാത് സ്ഥലങ്ങളില്‍ എത്തണമെന്നാണ് നിർദ്ദേശം.അതിനിടെ, സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!