KSDLIVENEWS

Real news for everyone

മൊഗ്രാലിൽ ലോകകപ്പ് കാണാനായി തയ്യാറാക്കിയ തുണിപ്പന്തലും സ്ക്രീനും തകർന്നു

SHARE THIS ON

മൊഗ്രാൽ ∙ ലോകകപ്പ് ഫുട്ബോൾ കാണാൻ മൊഗ്രാൽ ഫ്രൻഡ്സ് ക്ലബ് ഒരുക്കിയ തുണിപ്പന്തലും, സ്ക്രീനും കാറ്റിലും മഴയിലും തകർന്നു. സംസ്ഥാന സബ്ജൂനിയർ ഹോക്കി ചാംപ്യൻഷിപ്പിനായി സ്ഥാപിച്ചിരുന്ന തുണിപ്പന്തലും കാറ്റിൽ പറന്നുപോയി. പന്തൽ സമീപത്തെ മൊഗ്രാൽ സ്പോർട്സ് ക്ലബ് കെട്ടിടത്തിനു മുകളിൽ പതിച്ച നിലയിലാണ്.

മൊഗ്രാൽ ഫിർദൗസ് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ബഷീറിന്റെയാണ് തുണിപ്പന്തൽ. 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബഷീർ പറഞ്ഞു. കളി കാണാൻ വീണ്ടും പന്തൽ പുനഃസ്ഥാപിച്ച് സൗകര്യം ഒരുക്കുമെന്ന് ഫ്രൻഡ്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!