KSDLIVENEWS

Real news for everyone

ഗോവയിലുണ്ടായ വാഹനാപടകത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികത്സയിലായിരുന്ന ഉപ്പള സ്വദേശിയും മരിച്ചു

SHARE THIS ON

ഉപ്പള: ഗോവയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഉപ്പള പത്വാടി മൊഗറിലെ മുഹമ്മദിന്റെയും നഫീസയുടേയും മകന്‍ ഷരീഫ് (30) ആണ് മരിച്ചത്.

ഉപ്പളയില്‍ ചെറിയതോതില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി വില്‍ക്കുന്ന ജോലിയായിരുന്നു ഇദ്ദേഹത്തിന്. ഗോവയില്‍ പോയി മടങ്ങി വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ചൊവ്വാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെ ഗോവക്ക് സമീപം അങ്കോലയില്‍ വെച്ച്‌ ലോറിയുടെ പിറകിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മഞ്ചേശ്വരം പാവൂര്‍ സ്വദേശി അന്‍സാര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടിരുന്നു. ഒരാള്‍ ചികിത്സയിലാണ്.

അപകടത്തിന് ശേഷം ഷരീഫിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിലേക്ക് മാറ്റിയിരുന്നുവെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സിയാന. മക്കള്‍: റിദ. മുഹമ്മദ് റിസാന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!