കടലിനടിയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, ടോംഗോ ദ്വീപില്‍ സുനാമി മുന്നറിയിപ്പ്

ടോംഗോ: തെക്കന്‍ പസഫിക്കിലെ ടോംഗോ ദ്വീപില്‍ സുനാമി മുന്നറിയിപ്പ്. കടലിനടിയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ടോംഗോയിലെ എല്ലാ മേഘലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് ടോംഗോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരദേശ പ്രദേശങ്ങളില്‍ തിരമാലകള്‍ ആഞ്ഞടിക്കുന്ന വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടോംഗോ രാജാവായ ടുപോ ആറാമനെ തീരത്തിനടുത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ നിന്ന് പൊലീസും സൈനികരും ചേര്‍ന്ന് ഒഴിപ്പിച്ചതായി ദ്വീപിലെ ബിസിനസ് വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. “അഗ്നിപര്‍വ്വത സ്ഫോടനം അക്ഷരാര്‍ത്ഥത്തില്‍ കേള്‍ക്കാം, അത് വളരെ അക്രമാസക്തമായി തോന്നുന്നു, ഇരുട്ട് ആകാശത്തെ മൂടുന്നു”, എന്ന കുറിച്ചാണ് പ്രദേശത്തുനിന്നുള്ള ദൃശ്യം ഒരാള്‍ പങ്കുവച്ചിരിക്കുന്നത്.

