KSDLIVENEWS

Real news for everyone

സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി കന്യാസ്ത്രീ; സംസ്ഥാനത്താദ്യം

SHARE THIS ON

മറയൂർ: സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി കന്യാസ്ത്രീ. സംസ്ഥാനത്ത് ആദ്യമായാണ് കന്യാസ്ത്രീ ഈ ചുമതലയിൽ എത്തുന്നത്. ഡോ.ജീൻ റോസ് എന്ന റോസമ്മ തോമസാണ് മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുമതല ഏറ്റത്.

ഡോ. റോസമ്മ തോമസ്, അഗതികളുടെ സഹോദരിമാർ (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) എന്ന സന്യാസി സമൂഹത്തിലെ അംഗമാണ്. ബെംഗളൂരു സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും അനസ്തേഷ്യ വിഭാഗത്തിൽ ഉപരിപഠനവും പൂർത്തിയാക്കി.

സഭയുടെ നിയന്ത്രണത്തിലുള്ള മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ 10 വർഷത്തിലധികം സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പി.എസ്.സി. പരീക്ഷ എഴുതിയത്. ആദ്യനിയമനം രണ്ടുവർഷം മുമ്പ് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!