ഉപ്പള മുസോടിയിൽ കടൽക്ഷോഭം രൂക്ഷം; വീടുകൾ കടലെടുത്തു

ഉപ്പള ∙ മുസോടി മലബാർ നഗറിൽ കടൽക്ഷോഭത്തെ തുടർന്ന് 2 വീടുകൾ കടലെടുത്തു. ഒരു വീട് അപകട ഭീതിയിൽ. മറിയമ്മ ഇബ്രാഹിം,തസ്ലീമ മുസ എന്നിവരുടെ വീടുകളാണ് തകർന്നത്. ആസിയമ്മ സുലൈമാന്റെ വീട് ഏതുനിമിഷവും കടലെടുക്കുമെന്ന നിലയിലാണ്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കടൽ ക്ഷോഭം രുക്ഷമായത്. മുന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറി. കഴിഞ്ഞ വർഷം ഈ പ്രദേശത്തെ 7 വീടുകൾ കടൽ എടുത്തിരുന്നു.
കദീജ അബ്ബാസ്, നഫിസ അബ്ദുൽ കാദർ, മാഹിം, അബ്ദുള്ള, നഫിസ അലി, ബീഫാത്തിമ്മ, യുസഫ് എന്നിവരുടെ വിടുകളാണ് കഴിഞ്ഞ വർഷം കടലെടുത്തത് .ഹാർബർ നിർമാണത്തിന് ശേഷമാണ് കടലാക്രമണത്തിൽ 200 മിറ്ററിലധികം കടൽ കര എടുത്ത് വീടുകൾക്ക് നാശം വിതയ്ക്കാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. വീട് നഷ്ടപ്പെട്ടവർ വാടക വിടുകളിലാണ് താമസിച്ച് വരുന്നത്.