KSDLIVENEWS

Real news for everyone

കോവിഡ് മയ്യിത്തുകളോട് സുന്നി പ്രവർത്തകരുടെ അതുല്ല്യ സേവനം, സമൂഹം ചർച്ചയാക്കുമ്പോൾ; കന്തൽ സൂപ്പി മദനി, കുമ്പള

SHARE THIS ON

കോവിഡ് രണ്ടാം തരംഗം നമ്മുടെ നാട്ടിൽ വിതച്ചുകൊണ്ടിരിക്കുന്ന അനർത്ഥങ്ങൾ അനിർവ്വചനീയമാണ്.
നിശ്ശബ്ദ വ്യാപനവും നിമിഷാർദ്ധം വെച്ചുള്ള മരണങ്ങളും ജീവനിൽ കൊതിയുള്ള ഒരാളുടെ ഉള്ളവും പിടപ്പിക്കാതിരിക്കുന്നില്ല. ജഗനിയന്താവിനോടുള്ള അകമുരുകിയ പ്രാർത്ഥനയും ഭരണകൂടവും ആരോഗ്യ വകുപ്പും അപ്പപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങളുടെ കൃത്യമായ അനുസരണവും മാത്രം പ്രതിവിധി.
ഒന്നാം തരംഗത്തിൽ ദുരന്തങ്ങൾ കുറവും ഭയവും സൂക്ഷ്മതയും കൂടുതലുമായിരുന്നെങ്കിൽ അത് ഭീതി വിതച്ച് രണ്ടിലെത്തി നിൽക്കുമ്പോൾ നേരെ തല കീഴായി മാറിമറിഞ്ഞിരിക്കുന്നു സംഗതികളെല്ലാം…!!!
നാടെങ്ങും അപ്രതീക്ഷിത കോവിഡ് മരണമാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. പരിപാലനത്തിനിറങ്ങിയ എസ് വൈ എസ് പോലുള്ള സന്നദ്ധ സേനാ പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ കാഠിന്യം വീണ്ടും കൂടുന്ന വേദനാജനക കാഴ്ചകളെ നാമങ്ങ് നിസ്സാരവൽകരിച്ചു കൂടാ.
കഴിഞ്ഞ തരംഗത്തിൽ വൃതമെന്നോ വിശപ്പെന്നോ വകവെക്കാതെ പൂണെ മുതൽ പാറശാല വരെയും ഹൈദരാബാദ് മുതൽ ഹൈറേഞ്ചു വരെയും ജീവൻ രക്ഷാ ഔഷധങ്ങൾ ക്ഷിപ്ര വേഗത്തിലും നാമ മാത്ര ചെലവിലും എത്തിച്ചു നൽകിയവരാണ് എസ് വൈ എസിന്റെ സാന്ത്വനം ടീം അംഗങ്ങളായ ഈ കാവൽഭടന്മാർ.
സർക്കാർ മിഷണറികളെ പോലും അത്ഭുത പ്പെടുത്തിയും അവരുടെ മുക്തകണ്ഠമുള്ള പ്രശംസകൾ ഏറ്റുവാങ്ങിയും അക്ഷീണം പ്രയത്നിച്ച കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള ഈ സാന്ത്വന പ്രവർത്തകർ രണ്ടാം തരംഗ ഘട്ടത്തിലും ആത്മ വീര്യമൊട്ടും ചോരാതെയും
പൂർവ്വോപരി ഉൽസുകതയോടെയും സംസ്ഥാനത്തുടനീളം ഇവ്വിഷയകമായി കർമ്മ നിരതരാണിന്നും.
കാസറഗോഡ് ജില്ലയിലെ ഓരോ മുക്ക് മൂലകളിലും നിസ്സങ്കോചവും നിർഭയത്വത്തോടെയും മയ്യിത്ത് പരിപാലനങ്ങൾക്കും അത്യാസന്ന രോഗികൾക്ക് മരുന്നെത്തിച്ചു കൊടുക്കു ന്നതിലും അന്നം നൽകുന്നതിലും എന്തിനേറെ ആശ്രയമറ്റ കോവിഡ് രോഗികൾക്ക് കൂട്ടിരിക്കുന്നതിലും അവർ മാറ്റാരേക്കാളും ഒരുപടി മുന്നേ തയ്യാറായി കളത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രശംസനീയ കാഴ്ചകളെയും വസ്തുതകളെയും പൊതു സമൂഹത്തെ താര്യപ്പെടുത്താ തിരിക്കുന്നത് ഒരപരാധമാവുമെന്ന് കരുതിയാണീ കുറിപ്പ്.
ഉക്കിനെടുക്കയിലെയും, ചട്ടഞ്ചാലിലെയും മറ്റും എണ്ണപ്പെട്ട കോവിഡ് ആശുപത്രികൾ രോഗികളെക്കൊണ്ട് വീർപ്പ് മുട്ടുകയും ആ രോഗികളിലേറെപേരും ശ്വാസത്തിനായി ഗതി മുട്ടുകയും ചെയ്യുന്ന സന്നിഗ്ദ ഘട്ടത്തിലും അവിടങ്ങളിലെ സോൺ തല സുന്നി സംഘടനാ കുടുംബം ഒന്നായിച്ചേർന്ന് അന്നപാനീയങ്ങളും മറ്റു വിഭവങ്ങളും എത്തിച്ചു നൽകിക്കൊണ്ടിരിക്കുന്ന ആനന്താധിക്യമുള്ള ദർശനങ്ങളും എടുത്തു പറയാൻ മാത്രം പ്രസക്തമാണ്.
ഉപ്പള ബേക്കൂറിലെ യൂണിറ്റ് സംഘടനാ കുടുംബം ഇക്കഴിഞ്ഞ പെരുന്നാൾ ദിനം ആരോഗ്യ പ്രവർത്തകരെയും നിയമ പാലകരെയും പ്രത്യേകം ഭക്ഷണമൂട്ടി സന്തോഷിപ്പിച്ചതും മാധ്യമങ്ങളിലെ വാർത്തയായിരുന്നുവല്ലോ.
ഇക്കഴിഞ്ഞ രണ്ടാഴ്ചകൾക്കിടെ ജില്ലയിൽ എല്ലാ കോവിഡ് മാന ദണ്ഡങ്ങളും പാലിച്ചുകൊണ്ടും മത നിയമങ്ങൾ സൂക്ഷിക്കാവുന്നിടത്തോളം കാത്തു സൂക്ഷിച്ചു കൊണ്ടും അവർ
ഖബറടക്കിയത് ഇരുപതോളം മയ്യിത്തുകളെയാണ്.
ആരോഗ്യമേധാവികളുടെ നിർദ്ദേശങ്ങൾ അപ്പാടെ അനുസരിച്ചും ‘ഭയം വേണ്ട ജാഗ്രതയാണ് അനിവാര്യമെന്ന’ പ്രമേയമനുസരിച്ചുകൊണ്ടുമുള്ള ഈ സന്നദ്ധ സേനാ പ്രവർത്തകരുടെ ഉള്ളഴിഞ്ഞ സേവനം മാതൃകയാക്കാൻ പല മേഖലയിലുള്ളവരും തയ്യാറായത് തന്നെ ഇവരുടെ പ്രവർത്തന മികവ് വിളിച്ചോതുന്നുണ്ട്.
ഈ വളണ്ടിയർ കൂട്ടായ്മയിൽ ഏറിയ കൂറും പണ്ഡിതരാണെന്നത് കൊണ്ട് തന്നെ മരണാനന്തര കർമ്മങ്ങളിലെ മതനിയ
മങ്ങളിലടക്കമുള്ള സൂക്ഷമതയും ഏറെ കാത്തു സൂക്ഷിക്കാനാവുന്നുണ്ട്. കഫനും ദഫനും മയ്യത്ത് നിസ്കാരവുമടക്കം ഖബറടക്കത്തിനു മുമ്പും ശേഷവുമുള്ള പ്രാർത്ഥനകളിലും മറ്റും അവർ ബദ്ധ ശ്രദ്ധ ചെലുത്തുന്നുവെന്നു.
അക്കാരണത്താൽ തന്നെ ഒരു തല തൊട്ട് മറ്റേ തല വരേ ജില്ലയിൽ എവിടെ കോവിഡ് മരണമുണ്ടായാലും ഈ സംഘത്തലവന്മാരുടെ സേവനം തേടി സമയ നിഷ്ഠയേതുമില്ലാതെ മയ്യിത്തിന്റെ കുടുംബക്കാരിലുപരി ആരോഗ്യ പ്രവർത്തകരുടെയടക്കം വിളി വരുന്നുവെന്നത് പ്രത്യേകം സ്മർത്തവ്യമത്രെ.
കോവിഡ് മരണം തന്നെ കുടുംബത്തിലും മറ്റു ബന്ധപ്പെട്ടവരിലും സൃഷിടിക്കുന്ന അസഹനീയ വേദനയിലും അപ്പുറം സാധാരണ വിധം ആ മയ്യിത്ത് പരിപാലിക്കാനാവുന്നില്ലല്ലോ എന്ന ദുഃഖം കൂടി പുറത്താരോടും പറഞ്ഞറിയിക്കാനാവാത്തവിധം അതി തീഷ്ണമാ ണല്ലോ! ആയിടയിലാണ് എല്ലാവർക്കും ആശ്വാസത്തിന്റെ തിരി പകർന്നു ഈ പരിപാലക സംഘത്തിന്റെ കടന്നു വരവ്.
എപ്പോൾ എവിടെനിന്ന് ആര് വിളിച്ചാലും ഇവർ എല്ലാ ആവശ്യങ്ങളും ത്യജിച്ചു ഓടിയെത്തുന്നുവെന്നതും ഒരു സവിശേഷത തന്നെ…
ഇന്നലെ (13/5/21) പെരുന്നാൾ സുദിനത്തിൽ ആരുടേയും കണ്ണ് ഈറനണിയിക്കുന്ന പ്രസ്തുത സംഘ ത്തലവന്റേതായി വന്ന ഒരു അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിലെവിടെ വെച്ചോ വായിക്കാനിടയായി. പച്ചയായ കരളുള്ളവർക്ക് ഒരിക്കലും അവഗണിക്കാനാവാത്തതും വേദന പകർന്നു നൽകുന്നതും ഒപ്പം ഏതൊരു സൽകർമ്മത്തെയും ആരാധനയായി
മനസ്സിൽ കൊണ്ടുനടക്കുന്ന നല്ല മനസ്സിനുടമകൾ ഈ കെട്ട കാലത്തും പച്ചത്തുരുത്തായി ബാക്കിയുണ്ടല്ലോ എന്ന സമാശ്വാസം പകരുന്നതുമായതായിരുന്നു ആ വരികൾ…
*അഷ്‌റഫ്‌ സഅദി ആരിക്കാടി* എന്ന ആ
യുവ പണ്ഡിതന്റെ പ്രസ്തുത അനുഭവക്കുറിപ്പ് നമുക്കിങ്ങനെ സംഗ്രഹിക്കാം…. ” ലോക്ക് ഡൗണിൽ വന്നു ചേർന്ന ചെറിയ പെരുന്നാളിൽ സ്വ ഗൃഹാന്തരത്തിൽ ഒതുങ്ങി ക്കൂടിയതിന്റെ ആലസ്യത്തിൽ നിന്നും ഒരൽപ്പം ഉണരാനെന്നോണം നിയമ പാലകരുടെ സമ്മതം കിട്ടിയാൽ കുടുംബ സമേതം തൊട്ടടുത്ത ഭാര്യാ വീട്ടിലൊന്ന് പോകാനൊരുങ്ങി ഇറങ്ങാൻ നേരത്താണ് മുള്ളേരിയയിൽ നിന്നും കോവിഡ് മയ്യത്ത് പരിപാലനാവശ്യാർത്ഥം വിളി വന്നത്. രണ്ടാമതൊ ന്നാലോചിക്കാതെ കൊച്ചു മക്കളെ സമാശ്വസിപ്പിച്ചു സംഘത്തെ ഒരുക്കി അവിടെയെത്തുകയും ഭംഗിയായി കർമ്മ നിർവ്വഹണം നടത്തുകയും ചെയ്തു.
തിരിച്ചെത്തിയ ഉടനെ കുടുംബ യാത്ര നടത്താമെന്ന കണക്ക് കൂട്ടലോടെയുള്ള മടക്ക യാത്രയ്ക്കിടെയാണ് സ്വന്തം അയൽ പക്കമായ കൊടിയമ്മയിൽ സമാനമായ ഒരു മരണവും പരിപാലനാവശ്യവും അറിയിച്ചു കൊണ്ടുള്ള കോൾ വരുന്നത്. പിന്നെ ശ്രദ്ധ അതു മാത്രമായി. അവിടത്തേക്ക് എന്റെ ഇരു ചക്രവണ്ടി തിരിച്ചു. എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ അത്താഴ നേരം….എന്നെയും കാത്ത് യാത്രക്കൊരുങ്ങിയ കുഞ്ഞു മക്കൾ പെരുന്നാൾ ഉടുപ്പോടെ വിഷണ്ണരായി കൂർക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു അപ്പോൾ…”
തികച്ചും ഹൃദയ സ്പൃക്കായ ഈ വരി ആരുടെ കണ്ണിൽ നിന്നും അവരറിയാതെ രണ്ടിറ്റു അശ്രു കണങ്ങൾ ഇട്റ്റിവീഴ്ത്തുക തന്നെ ചെയ്യും,തീർച്ച…
നാഥാ ഈ നേതാക്കൾക്കും സംഘത്തിലെ മറ്റംഗങ്ങൾക്കും നീ കാവലും സലാമുമാകേണമേ …ആമീൻ.
അദ്ദേഹത്തിന് പുറമെ ഈ സംഘത്തിൽ എപ്പോഴും എന്തിനും ഏതിനും തയ്യാറായി സയ്യിദ് ഹാമിദുൽ അൻവർ തങ്ങൾ മൂഹിമാത്ത്, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, ജഹ്ഫർ സഖാഫി മധൂർ, സിറാജുദ്ദീൻ കോട്ടക്കുന്ന്, അബ്ദുൽ റഹിമാൻ മുസ്‌ലിയാർ ചെന്നാർ, ഹസൻ അഹ്സനി കുബണൂർ, സി എം മൊയ്‌ദു ഹാജി ബേക്കൂർ, സിദ്ദീഖ് ലത്തീഫി ചിപ്പാർ, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, മൊയ്‌ദു മൂഡമ്പയൽ, അഷ്‌റഫ്‌ സഖാഫി തലേക്കുന്ന്, റഫീഖ് സഖാഫി ചേടിക്കുണ്ട്, ജഹ്ഫർ സഅദി പള്ളത്തൂർ, സിദ്ദീഖ് പൂത്തപ്പലം, തുടങ്ങി നിരവധി സാന്ത്വനം വളണ്ടിയർമാരാണ് സൂസജ്ജരായി കർമ്മ പഥത്തിലുള്ളത്.
അല്ലാഹു എല്ലാവർക്കും ഹിമ്മത്തും, ഇസ്സത്തും ആയുരാരോഗ്യവും, ആയുസ് ദൈർഘ്യവും നൽകട്ടെ, നന്ദിയായി നമുക്ക് പ്രാർഥിക്കാം…
ഈ ആവശ്യാർത്ഥം
ബന്ധപ്പെടാനുള്ള നമ്പർ
9895303480,8289845189
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
ksmadani@gmail.com
9567250786

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!