KSDLIVENEWS

Real news for everyone

ഞാന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ്: ആശുപത്രിയിലെ ചിലരുടെ സംസാരം പ്രകോപിപ്പിച്ചെന്ന് സന്ദീപ്, കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

SHARE THIS ON

കൊല്ലം: വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സന്ദീപ് മാനസിക പ്രശ്‌നങ്ങളൊ മറ്റ് അസ്വസ്ഥതകളോ പ്രകടിപ്പിക്കുന്നില്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലില്‍ എത്തി സന്ദീപിനെ പരിശോധിച്ചു. ആശുപത്രിയിലെ ആരോഗ്യപ്രലര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചെതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍. ഡോ. വന്ദനദാസിനെ കുത്തിയത് ഓര്‍മയുണ്ടെന്നും മരിച്ചത് അറിയില്ലായിരുന്നെന്നും പ്രതി പറഞ്ഞു. താന്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണെന്നാണ് സന്ദീപ് ജയില്‍ അധികൃതരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!