കുവെെറ്റിലേക്ക് വീണ്ടും ഇറാന്റെ ആക്രമണം; ഇറാൻ-യു.എസ് സംഘർഷം ശക്തമാകുന്നു

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് ഇറാൻ-യു.എസ് ആക്രമണം രൂക്ഷമായി തുടരുന്നു. കുവൈറ്റിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തി. കുവൈറ്റിൽ രാവിലെയും വൈകുന്നേരവും ആക്രമണമുണ്ടായി.
ചൊവ്വാഴ്ച പുലർച്ചെ മുതൽ അമേരിക്ക ഇറാനിലേക്ക് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ആണവനിലയമുള്ള ബുഷ്ഹറിലേക്കും ബന്ദർ അബ്ബാസിലേക്കും യുഎസ് ആക്രമണമുണ്ടായി. ഇറാനിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. അതിന്റെ തുടർച്ചയായാണ് രാത്രിയിലെ ഇറാന്റെ ആക്രമണം. ബഹ്റൈനിൽ വൈകുന്നേരം ആക്രമണമുണ്ടായി. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. കുവൈറ്റിൽ വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം.

