എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.

ന്യൂഡൽഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ജനങ്ങൾക്ക് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനാശംസ നേർന്നു.സ്വാതന്ത്ര്യത്തിനായി പോരാടിയവർക്ക് മോദി ആദരമർപ്പിച്ചുകൊവിഡിനെതിരെ പോരാടുന്നവർക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു. ‘ആരോഗ്യ പ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനം. കൊവിഡിനെതിരായ പോരാട്ടം വിജയിക്കും. നിശ്ചയദാർഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധി മറികടക്കാം. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നിൽക്കും’- മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവർക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിആത്മനിർഭർ ഭാരത് 130 കോടി ജനങ്ങളുടെ മന്ത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘സ്വന്തം പര്യാപ്തത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടക്കും. സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനുമാണ് ഊന്നൽ.ഒരു കാലത്ത് ഭക്ഷ്യസുരക്ഷ നമുക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് ഭക്ഷണം കയറ്റുമതി ചെയ്യുന്നു.’-പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്കും നിർണായക സ്ഥാനമുണ്ടെന്നും മോദി കൂട്ടിച്ചേർത്തുപതാക ഉയർത്തുന്നതിന് മുമ്പ് പ്രധാനമന്ത്രി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടർന്ന് അദ്ദേഹം സായുധസേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് മോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങ് നടക്കുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാർ, ജഡ്‌ജിമാർ, ഉന്നത ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരടക്കം നാലായിരത്തോളം പേർക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടർമാരും, നഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉൾപ്പെടുന്ന കൊവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു. വൈകീട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലും നൂറോളം അതിഥികള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ.