കീഴൂരിൽ കോവിഡ് വ്യാപനം
29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലുള്ള വരും രോഗ ലക്ഷണ മുള്ളവർ ഉൾപ്പടെ 117 പേരെ ഇന്ന് പരിശോധനക്ക് വിധേയമാക്കിയിരുന്നു,

കാസർഗോഡ്: തീരദേശ മേഘലയായ കിഴൂരിൽ 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, സമ്പർക്കത്തിലുള്ള വരും രോഗ ലക്ഷണമുള്ളവർ ഉൾപ്പടെയുള്ള 117 പേരെ ഇന്ന് പരിശോധനക്ക് വിധേയമാക്കിയിരുന്നു, കാസർകോഡ് കടപ്പുറത്ത് കോവിഡ് ഭീതി അകലുന്നു
കീഴൂർ തീരദേശത്തുള്ള 20,21 വാർഡുകളിൽപ്പെട്ട രോഗലക്ഷണമുള്ളവരും പോസീറ്റീവായവരുമായി സമ്പർക്കത്തിലുള്ളവരുമായ 117 ആളുകളെയാണ് ആഗസ്റ്റ് 15 ന് പരിശോധനക്ക് വിധേയമാക്കിയത്
അഞ്ചു ദിവസം മുമ്പ് പരവനടുക്കത്ത് വെച്ച് നടത്തിയ ആന്റിജൻg പരിശോധന യിലും കിഴുരിലെ 41പേർക്ക് കോവിഡ് രോഗം കണ്ടെത്തിയിരുന്നു,
കാസർകോഡ് കസബ കടപ്പുറത്ത് കോവിഡ് ഭീതി അകലുന്നുണ്ട് 142 പേരെ പരിശോധിച്ചതിൽ 136 പേരും കോവിഡ് നെഗറ്റീവായി ഇവിടെ 36, 37, 38 വാര്‍ഡുകളില്‍ ഒരുമാസത്തിനിടെ 142 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ കസബ കടപ്പുറത്ത് കോവിഡ് വ്യാപനഭീതി ശക്തമാകുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു .