സംസ്ഥാനത്ത് ഏറ്റവും വലിയ കഞ്ചാവ് വേട്ട; ഒളിപ്പിച്ചു കടത്തിയ ഒരു കോടി രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു. രണ്ടുപേര്‍ പിടിയില്‍

എക്‌സൈസ് സമീപകാലത്ത് നടത്തിയതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ആന്ധ്രയില്‍ നിന്ന് കേരളത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വരികയായിരുന്നു. പച്ചക്കറി ലോറിയില്‍ ഒളിച്ചു കടത്തുകയായിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. കേരള-കര്‍ണാടക അതിര്‍ത്തിയായ വയനാട് ജില്ലയിലെ തോല്‍പ്പെട്ടിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ. എക്സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചരക്ക് ലോറിയില്‍ ഉള്ളി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കൊണ്ട് വന്നത്. ലോറിയിലുണ്ടായിരുന്ന വയനാട് വൈത്തിരി അത്തിമൂല സ്വദേശി പി.രഞ്ജിത്ത്, കൊല്ലം കരുനാഗപ്പള്ളി ചാമ്പക്കടവു സ്വദേശി ആര്‍. അഖില്‍ കുമാര്‍ എന്നിവരെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. എക്‌സൈസ് സമീപകാലത്ത് നടത്തിയതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ആന്ധ്രയില്‍ നിന്ന് കേരളത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വരികയായിരുന്നു കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്‍കി.