മദ്യപിച്ചെത്തിയ പിതാവ് മകനെ കുത്തിക്കൊന്നു.
കണ്ണൂർ പയ്യാവൂരിലാണ് അതിദാരുണമായ സംഭവം നടന്നത്.

കണ്ണൂർ :ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പയ്യാവൂരില്‍ പിതാവിന്റെ കുത്തേറ്റ് മകന്‍ ദാരുണമായി മരിച്ചു. പയ്യാവൂര്‍ ഉപ്പുപടന്നയിലെ ഷാരോണാ (20) ണ് കൊല്ലപ്പെട്ടത്. അച്ഛന്‍ പേരകത്തനാടി സജിയെ(53) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച്ച വൈകുന്നേരം മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിതാവ് സജി മദ്യത്തിന് അടിമയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.
മദ്യപിച്ചു ലക്കുകെട്ടി വീട്ടിലെത്തിയ ഇയാള്‍ കുടുംബാംഗങ്ങളെ പതിവായി ഉപദ്രവിക്കുമായിരുന്നത്രേ. ഇതു മകനായ ഷാരോണ്‍ ചോദ്യം ചെയ്യാറുണ്ടത്രേ. ഇതിനെ തുടര്‍ന്ന് വീട്ടില്‍ നിത്യവും വഴക്കും കൈയ്യാങ്കളിയും നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവദിവസം പതിവുരീതിയില്‍ മദ്യപിച്ചുവന്ന സജി ബഹളമുണ്ടാക്കിയിരുന്നു. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഷാരോണുമായി വഴക്കുണ്ടാവുകയും മല്‍പിടിത്തത്തിലേക്ക് വഴിമാറുകയും ചെയ്തു.
ഇതിനിടെയാണ് സജി ഷാരോണിനെ കുത്തി കൊലപ്പെടുത്തിയത്. കുത്തേറ്റതിനെ തുടര്‍ന്ന് ഷാരോണിനെ ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് ഷാരോണ്‍ മരിച്ചത്. കഴുത്തിനോട് ചേര്‍ന്ന ഭാഗത്താണ് ആഴത്തിലുള്ള മുറിവുണ്ടായത്. രക്തം വാര്‍ന്നാണ് ഷാരോണ്‍ മരണപ്പെട്ടത്. മൃതദേഹം കണ്ണൂര്‍ ജില്ലാആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ചിട്ടുണ്ട്. പ്രതിയായ പിതാവ് സജിയുടെ അറസ്റ്റു പിന്നീട് പൊലിസ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.