KSDLIVENEWS

Real news for everyone

കാർവാറിൽ പുഴയില്‍ വീണ ലോറി പുറത്തെത്തിച്ചു; ദൗത്യത്തിന് നേതൃത്വം നൽകിയത് ഈശ്വർ മൽപെ

SHARE THIS ON

കാർവാർ: കാർവാറിൽ പാലം തകർന്നു പുഴയിൽ വീണ ലോറി പുറത്തെത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലാണു ലോറി കരയ്ക്ക് എത്തിച്ചത്. കരയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം ദൂരെയായിരുന്ന ലോറി 4 ക്രെയിനുകൾ ഉപയോഗിച്ചാണു കരയ്ക്ക് എത്തിച്ചത്. രാവിലെ ഒമ്പതുമണിയോടെയാണു ലോറി പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്. 

ഓഗസ്റ്റ് ഏഴിനാണ് കാളി നദിക്കു കുറുകെ ഗോവയെയും കർണാടകയെയും ബന്ധിപ്പിച്ചിരുന്ന പാലം തകർന്നുവീഴുന്നത്. നദിയിൽ വീണ ലോറിയിൽനിന്ന് ഡ്രൈവർ ബാലമുരുകനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!