കൂടത്തായി കൂട്ടകൊലപാതക കേസിൽ ജോളിക്ക് ജാമ്യം

കൂടത്തായി കൂട്ടകൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ വി സൈമണിന് തിരിച്ചടിയായി ജോളിയ്ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത് എന്ന് ഡിജിപിക്ക് ഹൈകോടതി നിര്‍ദ്ദേശം നല്‍കി.
മൊഴി പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും അത് കേരളത്തില്‍ അനുവദിക്കുകയില്ലെന്നും ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജോളിക്കുവേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരായി.
കൊലപാതക പരമ്ബരയിലെ അന്നമ്മ തോമസ് വധക്കേസിലാണ് ജാമ്യം ലഭിച്ചത്. ഹൈകോടതിയാണ് ജാമ്യംഅനുവദിച്ചത്.മറ്റു കേസുകളില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍ ജോളിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.

