വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസിൽ 25 ശതമാനം ഇളവ് നൽകണം ; ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഫീസില്‍ 25 ശതമാനം ഇളവ് നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ഫുള്‍ബഞ്ച് വ്യക്തമാക്കി.
മഞ്ചേരി എസിഇ പബ്ലിക് സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചത്. ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ സ്കൂള്‍ 500 രൂപ ഇളവ് നല്‍കിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കി. ആ സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. സിബിഎസ്ഇ സ്കൂളുകളില്‍ ഫീസ് നിശ്ചയിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്, ആയതിനാല്‍ ഫീസ് ഇളവ് അവര്‍ക്കും ബാധകമാക്കി പുറപ്പെടുവിക്കണം. ഇതിനോടകം 25 ശതമാനം ഫീസ് ഇളവ് അനുവദിച്ച സ്കൂളുകള്‍ വീണ്ടും ഇളവ് നല്കണ്ടതില്ല.

