KSDLIVENEWS

Real news for everyone

മഴ തുടരും ; അറബിക്കടലിൽ ന്യൂനമർദം തീവ്രമാകും ; ഒക്ടോബർ 19 ഓടെ പുതിയ ന്യൂനമർദത്തിനും സാധ്യത

SHARE THIS ON

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമാകുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പൊയ്തുകൊണ്ടിരുന്ന ശക്തമായ മഴയ്ക്ക് ഇന്നത്തോടെ ശമനമായി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. ഇടുക്കി ജില്ലയിലെ പീരുമേട്, കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്, കുഡുലു എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്, അഞ്ച് സെന്റിമീറ്റര്‍. ഇടുക്കി ജില്ലയിലെ തന്നെ മൂന്നാറില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ നാല് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം അറബിക്കടലില്‍ പ്രവേശിച്ചു തീവ്ര ന്യുന മര്‍ദ്ദമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുന മര്‍ദ്ദം ഒക്ടോബര്‍ 19 ഓടെ. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഒക്ടോബര്‍ 19 വരെ മഴ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറില്‍ പരമാവധി താപനില കണ്ണൂരില്‍ മാത്രമാണ് ഉയര്‍ന്നത്. കേരളത്തില്‍ മറ്റിടങ്ങളില്‍ കാര്യമായ മാറ്റമില്ല. ആലപ്പുഴയിലും പുനലൂരിലുമാണ് കഴിഞ്ഞ മണിക്കൂറുകളിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 32 ഡിഗ്രി സെല്‍ഷ്യസ്. വെള്ളനിക്കരയില്‍ ഏറ്റവും താഴ്ന്ന താപനിലയും രേഖപ്പെടുത്തി, 22 ഡിഗ്രി സെല്‍ഷ്യസ്.

Kerala Weather: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രേഖപ്പെടുത്തിയ താപനില

ആലപ്പുഴ

കൂടിയ താപനില- 34 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്

സിയാല്‍ കൊച്ചി

കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെല്‍ഷ്യസ്

കണ്ണൂര്‍

കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്

കരിപ്പൂര്‍ വിമാനത്താവളം

കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

കൊച്ചി വിമാനത്താവളം

കൂടിയത്-30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്

കോട്ടയം (ആര്‍ബി)

കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

കോഴിക്കോട്

കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്

പാലക്കാട്

കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്

പുനലൂര്‍

കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം എപി

കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം സിറ്റി

കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്

വെളളാനിക്കര

കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 22 ഡിഗ്രി സെല്‍ഷ്യസ്

മത്സ്യതൊഴിലാളി ജാഗ്രതനിര്‍ദ്ദേശം

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
പ്രത്യേക ജാഗ്രത നിര്‍ദ്ദേശം
15-10-2020 : കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.തെക്ക് – പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മേല്‍പ്പറഞ്ഞ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

16/10/2020 രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.
മല്‍സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ഈ കാലയളവില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!