KSDLIVENEWS

Real news for everyone

കോവിഡ് വാക്സിൻ ഉടൻ യു.എസിൽ വിതരണം ചെയ്യും , ന്യൂയോർക്കിന് നൽകില്ലെന്ന് ട്രംപ് , കാരണം ഇതാണ്

SHARE THIS ON

വാഷിംഗ്‌ടണ്‍: കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ മറ്റേതെങ്കിലും സര്‍ക്കാരുകള്‍ക്ക് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും തന്റെ ഭരണകൂടം സുരക്ഷിതവും ഫലപ്രദവുമായ വാക്സിന്‍ നിര്‍മാണത്തില്‍ മുന്നിലാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനുണ്ടെന്നും രാഷ്ട്രീയം കളിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.ഏപ്രിലില്‍ കൊവിഡ് വാക്‌സിന്‍ ന്യൂയോക്ക് ഒഴികെ രാജ്യത്തെ മറ്റു സ്ഥലങ്ങളില്‍ വിതരണം ചെയ്യുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ചില രാഷ്ട്രീയ കാരണങ്ങളാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്നില്ല ഇത് നല്ലതാണെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ വാക്‌സിന്‍ നല്‍കുന്നത് നീട്ടി രാഷ്ട്രീയം കളിക്കാന്‍ അവര്‍ ശ്രമിക്കുന്നതായും ട്രംപ് ആരോപിച്ചു.അംഗീകാരം ലഭിക്കുന്നത് വരെ വാക്‌സിന്‍ ന്യൂയോര്‍ക്കിലെത്തിക്കില്ലെന്നും ഇത് പറയുന്നതില്‍ തനിക്ക് വേദനയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ 90 ശതമാനത്തിലധികം സുരക്ഷിതവും ഫലപ്രദവുമാണ്. എന്നാല്‍ ഇത് വിതരണം ചെയ്യണമെങ്കില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നും ട്രംപ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!