KSDLIVENEWS

Real news for everyone

ഐസിയുവിൽ കിടന്നും ക്ലാസെടുത്തു ; ഒടുവിൽ കോവിഡിനോട് തോറ്റ് അധ്യാപിക മരണത്തിന് കീഴടങ്ങി

SHARE THIS ON

ടെഹ്റാന്‍: കോവിഡ് ബാധിച്ച്‌ ആശുപത്രി കിടക്കയില്‍ ആയിരുന്നപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കണമെന്ന ആശയായിരുന്നു മറിയം അര്‍ബാബിയെന്ന പ്രൈമറി ടീച്ചര്‍ക്ക്. രോ​ഗക്കിടക്കയിലും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനിലൂടെ പാഠഭാഗങ്ങള്‍ പങ്കിട്ടതിലൂടെയാണ് മറിയം വാര്‍ത്തകളില്‍ നിറഞ്ഞത്. 22 വര്‍ഷത്തോളം അധ്യാപികയായിരുന്ന ടീച്ചര്‍ ഒടുവില്‍ കോവിഡിന് കീഴ‌ടങ്ങി.

ദിവസങ്ങളോളം കൊറോണ വൈറസിനോട് പോരാടിയാണ് മറിയം മരണത്തിന് കീഴടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മറിയം. തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന മറിയത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നുഇറാനിലെ വടക്കന്‍ ഖൊറാസന്‍ പ്രവിശ്യയിലെ ഗാര്‍മെ നഗരത്തിലെ സ്കൂളിലായിരുന്നു മറിയം പഠിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!