യുഎഇയിൽ 1210 പേർക്ക്കൂടി കോവിഡ് ; 691പേർക്ക് രോഗ മുക്തി ; രണ്ട് മരണം

അബുദാബി • യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1210 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . 691 പേർ രോഗമുക്തരായി . കോവിഡ് ബാധിച്ച് രണ്ടു പേർ മരിക്കുകയും ചെയ്തുവെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു . രാജ്യത്തെ ആകെ രോഗികളുടെ എണ്ണം : 150345. രോഗം ഭേദമായി ആശുപത്രി വിട്ടവർ ആകെ : 143252 , ചികിത്സയിൽ ഉള്ളത് 6,563 പേർ . ആകെ മരണം : 530 . കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരുന്നു . രോഗം ബാധിച്ച് ചികിൽസയിലുള്ളവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും ഇവർ അപകടമില്ലാത്ത അവസ്ഥയിലാണെന്നും ആവശ്യമായി പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു

