KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 59 പേർക്കും. 118 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 15.11.2020 കാസര്‍കോട് ജില്ലയില്‍ 62 പേര്‍ക്ക് കോവിഡ്, 118 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 59 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20402 ആയി. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 118 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് അറിയിച്ചു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 215 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6069 പേര്‍ വീടുകളില്‍ 5516 പേരും സ്ഥാപനങ്ങളില്‍ 553 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6069 പേരാണ്. പുതിയതായി 598 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1002 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 236 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 527 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 139 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 145 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-3
ചെമ്മനാട്-3
കാഞ്ഞങ്ങാട്-11
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-3
കുമ്പള-1
മടിക്കൈ-1
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം-14
പനത്തടി-8
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-5
തൃക്കരിപ്പൂര്‍-1

ഞായറാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 6
ബദിയഡുക്ക-8
ബളാല്‍-5
ബേഡഡുക്ക-1
ചെമ്മനാട്-1
ചെങ്കള-3
ചെറുവത്തൂര്‍-9
എന്‍മകജെ-1
കള്ളാര്‍-5
കാഞ്ഞങ്ങാട്-8
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-3
കുംബഡാജെ-2
കുറ്റിക്കോല്‍-1
മധൂര്‍-5
മടിക്കൈ-3
മഞ്ചേശ്വരം-1
മുളിയാര്‍-2
നീലേശ്വരം-8
പടന്ന-3
പള്ളിക്കര-9
പനത്തടി-1
പുല്ലൂര്‍പെരിയ-1
പിലിക്കോട്-2
തൃക്കരിപ്പൂര്‍-17
ഉദുമ-2
വലിയപറമ്പ-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!