KSDLIVENEWS

Real news for everyone

50 തികച്ച് കോലി, കൈയടിച്ച് ലോകം; അഭിനന്ദനപ്രവാഹവുമായി പ്രമുഖർ

SHARE THIS ON

ഏകദിന ക്രിക്കറ്റില്‍ 50-ാം സെഞ്ച്വറി തികച്ച വിരാട് കോലിക്ക് പ്രമുഖരുടെ അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും, യുവ്‌രാജ് സിങ്, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍ എന്നിവരുള്‍പ്പടെയുള്ള സഹതാരങ്ങളും രാഷ്ട്രീയ- സാംസ്‌കാരിക- കായിക മേഖലകളിലെ മറ്റു പ്രമുഖരും കോലിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തി.

‘കോലി തന്റെ 50-ാം ഏകദിന സെഞ്ച്വറി നേടുക മാത്രമല്ല ചെയ്തത് മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനെ നിര്‍വചിക്കുന്ന മികവിന്റെയും നിരന്തരപരിശ്രമത്തിന്റെയും ഉത്തമോദാഹരണം മുന്നോട്ട് വെക്കുക കൂടിയാണ്. ഈ ചരിത്രപരമായ നേട്ടം അദ്ദേഹത്തിന്റെ അടിയുറച്ച അര്‍പ്പണബോധത്തിന്റെയും പകരംവെയ്ക്കാനില്ലാത്ത മികവിന്റെയും തെളിവാണ്. അദ്ദേഹത്തിന് എന്റെ എല്ലാ അഭിനന്ദനങ്ങളും. വരുംതലമുറകള്‍ക്ക് മാതൃകയാകുന്നത് തുടരട്ടെ’. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.


‘സച്ചിന്റെ റെക്കോഡ് മറികടന്ന് 50 സെഞ്ച്വറികളെന്ന ചരിത്രപരമായ നേട്ടം കൊയ്ത കോലിക്ക് അഭിനന്ദനങ്ങള്‍. ഈ നേട്ടത്തില്‍ അവന്റെ അച്ഛന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പാണ്. ആകാശത്ത് നിന്ന് മകനെ നോക്കി അദ്ദേഹം പുഞ്ചിരിക്കുന്നുണ്ടാകാം’. യുവ്‌രാജ് എക്‌സില്‍ കുറിച്ചു.


‘നമ്മളെല്ലാവരും കാത്തിരുന്ന നിമിഷമിതാണ്. ഒരു ഗംഭീര സെഞ്ച്വറി കൂടി കരസ്ഥമാക്കി ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന നേട്ടത്തിലേക്ക് കോലി എത്തി. തികച്ചും ബ്രില്ല്യന്‍സ് തന്നെ കിങ്ങ് കോലി’- സുരേഷ് റെയ്‌ന കുറിച്ചു.


വിരാടിനെ അഭിനന്ദിച്ച് സച്ചിന്റെ മകള്‍ സാറ തെണ്ടുല്‍ക്കറും രംഗത്തെത്തി. മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറായ ടോം മൂഡി, ഇയാന്‍ ബിഷപ്പ്, ഇര്‍ഫാന്‍ പത്താന്‍, മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ വസീം അക്രം, പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍, കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരും കോലിക്ക് അഭിനന്ദനമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!