KSDLIVENEWS

Real news for everyone

കലക്ടറുടെ നേതൃത്വത്തിൽ റേഷൻ കടകളിൽ പരിശോധന

SHARE THIS ON

കാസർകോട് ∙ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലെ റേഷൻ കടകളിൽ പരിശോധന നടത്തി. റേഷൻ കടകളിലെ അടിസ്ഥാന സൗകര്യങ്ങളടക്കം വിലയിരുത്തി. റേഷൻ കാർഡ് ഉടമകളുമായി സംവദിച്ചു.

പരിശോധനാ റിപ്പോർട്ട് പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ അടക്കം കേന്ദ്രസർക്കാരിനു നേരിട്ടു നൽകി. ജില്ലാ സപ്ലൈ ഓഫിസർ എൻ.ജെ.ഷാജിമോൻ, താലൂക്ക് സപ്ലൈ ഓഫിസർമാരായ കെ.വി.ദിനേശൻ, കെ.എൻ.ബിന്ദു, റേഷനിങ് ഇൻസ്പെക്ടർമാരായ പി.വി.ശ്രീനിവാസൻ, ജി.പ്രകാശ് പിള്ള, കെ.പി.ബാബു, പി.ഹരിദാസ്, എസ്.ഷാജി, പ്രോജക്ട് മാനേജർ സുചിത്ര, ഡ്രൈവർമാരായ അൻവർ, പി.എ.നിഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!