KSDLIVENEWS

Real news for everyone

പൈവളിഗെ സ്വദേശിയും മഞ്ചേശ്വരം മള്ഹർ വിദ്യാർത്ഥിയുമായ യുവാവ് സിയാറത്ത് യാത്രക്കിടെ മുങ്ങി മരിച്ചു

SHARE THIS ON

മഞ്ചേശ്വരം: ഏര്‍വാടി ദര്‍ഗയിലേക്കുള്ള സിയാറത്ത് യാത്രക്കിടെ മഞ്ചേശ്വരത്തെ മതപഠന സ്ഥാപനത്തിലെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. പൈവളിഗെ ബീഡുവിലെ ദേവക്കാന മുഹമ്മദ് ഹനീഫ ഹാജിയുടെ മകന്‍ അന്‍സാഫ്(18) ആണ് മരിച്ചത്.

മഞ്ചേശ്വരം മഹ്ളര്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. ഏര്‍വാടി മുത്തുപേട്ടയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൂന്ന് ദിവസം മുമ്ബാണ് അന്‍സാഫ് അടക്കം 50 വിദ്യാര്‍ഥികള്‍ തമിഴ്നാട്ടിലെ വിവിധ മഖ്ബറകള്‍ സിയാറത്ത് ചെയ്യാനായി യാത്ര പുറപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ ഏര്‍വാടിയില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ അന്‍സാഫ് മുങ്ങിത്താഴുകയായിരുന്നു.വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി അന്‍സാഫിനെ കുളത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!