KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 92 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 86 പേർക്കും. 57 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി ( വിദേശം-4, സമ്പര്‍ക്കം-88) . ചികിത്സയിലുണ്ടായിരുന്ന 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 778 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6379 പേര്‍

വീടുകളില്‍ 6055 പേരും സ്ഥാപനങ്ങളില്‍ 324 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6379 പേരാണ്. പുതിയതായി 683 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1241 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 326 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 96 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 61 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

25273 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24230 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ശനിയാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 9
ബളാല്‍- 6
ബേഡഡുക്ക- 1
ചെമ്മനാട്- 3
ചെങ്കള- 4
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 2
എന്‍മകജെ- 1
കള്ളാര്‍- 6
കാഞ്ഞങ്ങാട്- 7
കാറഡുക്ക- 1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 5
കോടോം ബേളൂര്‍- 4
കുറ്റിക്കോല്‍- 1
മധൂര്‍- 2
മംഗല്‍പാടി- 4
നീലേശ്വരം- 7
പള്ളിക്കര- 3
പനത്തടി- 6
പിലിക്കോട്- 2
പുല്ലൂര്‍പെരിയ- 1
ഉദുമ- 2
വെസ്റ്റ് എളേരി- 6

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!