KSDLIVENEWS

Real news for everyone

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് നൂറുപവൻ കവർന്നു ; പിടിക്കപ്പെടാതിരിക്കാൻ മുട്ടക്കറിയൊഴിച്ച് സ്ഥലം വിട്ടു

SHARE THIS ON

കോയമ്ബത്തൂര്‍: പൂട്ടിക്കിടന്ന വീട്ടില്‍നിന്ന് 100 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കോയമ്ബത്തൂര്‍ ഡോ. രാജേന്ദ്രപ്രസാദ് റോഡില്‍ സി കാര്‍ത്തിക്കിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.

കാര്‍ത്തിക്കും കുടുംബവും വ്യാഴാഴ്ച വീട് പൂട്ടി ബെംഗളൂരുവിലേക്ക് പോയിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരി പുഷ്പയാണ് വീടിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുകയും ഇദ്ദേഹം സിറ്റി പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറുകള്‍ തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!