കോവിഡ് വാക്സിനേഷനു തുടക്കമായി ; കാസർഗോഡ് 9 കേന്ദ്രങ്ങളിൽ കുത്തിവെയ് ആരംഭിച്ചു

കാസർകോട് : കാസർകോട് ജില്ലയിലെ ഒൻപതു കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ കുത്തിവെയ്പ് ആരംഭിച്ചു . ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ നടന്നു . കാസർകോട് ജനറൽ ആശുപത്രി , ഉക്കിനടുക്ക മെഡിക്കൽ കോളേജ് , നീലേശ്വരം മംഗൽപ്പാടി , ബേഡഡുക്ക താലൂക്കാശുപത്രികൾ എന്നിവിടങ്ങളിലും പനത്തടി ആശുപത്രിയിലുമാണ് കുത്തിവെയ്പ് . ജനറൽ ആശുപത്രിയിൽ ഇന്നു നാൽപ്പതു പേർക്കാണ് കുത്തിവെയ്പ് നടക്കുക.കുത്തി വെയ്പിനു വിധേയരാകുന്നവരെ അരണിക്കൂർ നിരീക്ഷണത്തിനു വിധേയമാക്കും . ഇതിനു പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ കൈകാര്യം ചെയ്യുന്നതിനു മെഡിക്കൽ ടീമും ആംബുലൻസുകളും തയ്യാറാക്കി വച്ചിട്ടുണ്ട് .

