കാസർകോട്ടെ 400 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: ജിബിജി നിധി ഉടമ വിനോദ് കുമാർ അറസ്റ്റിൽ

“കാസര്‍കോട് ∙ 400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കാസര്‍കോട്ടെ ജിബിജി നിധി സ്ഥാപന ഉടമ വിനോദ് കുമാറും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പെരിയ സ്വദേശി ഗംഗാധരനും അറസ്റ്റിലായി. ബേഡകം പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വിനോദിനെതിരെ 18 കേസുകളുണ്ട്. കമ്പനിയിലെ മൂന്ന് ജീവനക്കാരും കസ്റ്റഡിയിലുണ്ട്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് പത്തു മാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശയാണ് ജിബിജി നിധി വാഗ്ദാനം ചെയ്തിരുന്നത്.
2020 നവംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യ കാലങ്ങളിൽ വാഗ്ദാനം ചെയ്ത പലിശ കൃത്യമായി നല്‍കിയതോടെ കൂടുതല്‍ പേര് ഇതില്‍ ആകൃഷ്ടരായി. മാസങ്ങളായി പലിശയോ നിക്ഷേപിച്ച തുകയോ തിരികെ കിട്ടാതെ വന്നതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. 5700 പേരെങ്കിലും തട്ടിപ്പിനിരയായെന്നാണ് പൊലീസിന്റെ നിഗമനം”

