നാടക്കലിൽ മയ്യിത്ത് പരിപാലന പ്രാക്ടിക്കൽ വനിതാ ക്യാമ്പ് നാളെ

മുള്ളേരിയ: കാനക്കോട് യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്തെ്, എസ്.വൈ.എസ്,
എസ്.എസ്.എഫ് ജി.സി.സി സംയുക്തമായി സംഘടിപ്പിക്കുന്ന മയ്യിത്ത് പരിപാലന പ്രാക്ടിക്കൽ വനിതാ ക്യാമ്പ് നാളെ (ചൊവ്വാഴ്ച) രാവിലെ 10മണിക്ക് നാട്ടക്കൽ സുന്നീ സെന്റർ പരിസരത്ത് നടക്കും.
മുസ്‌ലിംകൾ തമ്മിലുള്ള കടമകളിൽ അതിപ്രധാനപ്പെട്ടതും വർത്തമാന കാല സമൂഹത്തിൽ അന്യമായികൊണ്ടിരിക്കുന്നതുമായ മയ്യിത്ത് പരിപാലന മുറകൾ പുതു തലമുറയിലെ സ്ത്രീ സമൂഹത്തിന് പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മരണം ആസന്നമായവർക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ മരണം ഉറപ്പായ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ മയ്യിത്ത് കുളി കഫൻ ചെയ്യൽ തുടങ്ങിയ മയ്യിത്ത് പരിപാലന മുറകൾ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി പ്രാക്ടിക്കലായി പരിശീലിപ്പിക്കും.
രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കെ.എം മുഹമ്മദ് ഹാജി അദ്ധ്യക്ഷം വഹിക്കും ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമി ഡയറക്ടർ മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും.ദുന്നൂൻ സഅദി അൽ അഫ്ളലി പ്രാരംഭ പ്രാർത്ഥന നടത്തും. ബഷീർ സഖാഫി
കൊടി വളപ്പ് അബ്ദുല്ല ഹാജി മൂല അബ്ദുൽ ഖാദർ ഹിശാമി ഇബ്രാഹിം ഹാജി നാട്ടക്കൽ അബ്ദുല്ല അടുക്കം അബൂബക്കർ അരേക്കാൽ സുലൈമാൻ അനക്കുളം റാഫി നാട്ടക്കൽ റസാഖ് പഴയപുര ജീ.സി.സി നേതാക്കളായ ഷരീഫ് നാരമ്പാടി അബു മരയംക്കൽ അഷ്‌റഫ് ചിപ്പറമ്പ് സംബന്ധിക്കും. അഷ്‌റഫ് ചാക്കട്ടടി സ്വാഗതവും ഹാഫിസ് സിദ്ധീഖ് സഅദി നന്ദിയും പറയും. തുടർന്ന് സ്ത്രീകൾക്ക് മാത്രമായി നടക്കുന്ന പ്രാക്ടിക്കൽ ക്യാമ്പിന് വനിതാ പണ്ഡിതകളായ ഫാത്തിമ മിസ്‌രിയ്യ നെല്ലിക്കുന്നും അസ്‌മാഉൽ ഹുസ്ന മജ്ലിസിന് ജുവൈരിയ്യ സാക്കിയ അൽ ഫാഹിമ നേതൃത്വം നൽകും

