KSDLIVENEWS

Real news for everyone

മനുഷ്യ നിർമിത വെല്ലുവിളികൾ കൊണ്ട് ഇസ്ലാമിനെ തകർക്കാനാവില്ല: കല്ലക്കട്ട തങ്ങൾ

SHARE THIS ON

ചെങ്കള : ലോക രാജ്യങ്ങളിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന വിശുദ്ധ ഇസ്‌ലാമിനെ യുക്തിവാദികളും മറ്റും പടച്ചുണ്ടാക്കുന്ന മനുഷ്യ നിർമിത വെല്ലുവിളികൾക്ക് തകർക്കാനാവില്ലെന്ന് സമസ്ത ജില്ലാ മുശാവറ അംഗം സയ്യിദ്‌ ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട അഭിപ്രായപ്പെട്ടു.

മനുഷ്യ സൃഷ്ടിപ്പിനായി സൃഷ്ടാവ് സംവിധാനിച്ച സ്ത്രീയുടെ പ്രസവത്തെ പോലും പെണ്ണിന് ആൺവേഷം നൽകി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നിൽ യുക്തിവാദ മാഫിയകളാണെന്നും ഇതൊക്കെ സംസ്കാരിക കേരളം അവജ്ഞയോടെ തള്ളുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

നവോത്ഥാനത്തിന്റ പേരുപറഞ്ഞ് നവീനാഷയങ്ങൾ കൊണ്ട് ഇസ്‌ലാമിനെ വികലമാക്കുന്നവരാണ് സലഫികളെന്നും തങ്ങൾ ഓർമ്മിപ്പിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് ചെങ്കള സർക്കിൾ വാർഷിക കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.ശാഫി ഹാജി ബേവിഞ്ചയുടെ അദ്യക്ഷതയിൽ Kv അബൂബക്കർ മൗലവി സ്വാഗതം പറഞ്ഞു റിട്ടേണിംഗ് ഓഫീസർAM മഹ്മൂദ് മുട്ടത്തൊടിയുടെ നേതൃത്വത്തിൽ ചെങ്കള സർക്കിൾ കേരളമുസ്ലിം ജമാഅത്തിന് പുതിയ സാരഥികൾ നിലവിൽ വന്നു പ്രസിഡൻറ് ശാഫി ഹാജി ബേവിഞ്ച
ജനറൽ സെക്രട്ടറി K Vഅബൂബക്കർ മൗലവി
വൈ പ്ര ദഹ്വ ST അബ്ദുല്ല
സംഘടനകാര്യം BKഹസൈനാർ
സെക്ര ദഹ്വ ബി എം അഹ്മദ് സഅദി
സംഘടനാ കാര്യം നാസർചേരുർ
സ്ഥാപനകാര്യം ശംസുദ്ധീൻ ചെർക്കള
ഫിനാൻസ് സെക്രട്ടറി അബ്ദുൽ ഖാദിർ ഹാജി ചേരുർ എന്നിവരെ തെരഞ്ഞടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!