KSDLIVENEWS

Real news for everyone

ഭാര്യയുടെ ഇൻസ്റ്റഗ്രാം റീല്‍സ് ഭ്രമം സഹിക്കാനാവുന്നില്ല’; യുവാവ് തൂങ്ങിമരിച്ചു

SHARE THIS ON

കർണാടക: ഇൻസ്റ്റഗ്രാം റീലുകളോടുള്ള ഭാര്യയുടെ ഭ്രമത്തില്‍ സഹികെട്ട് 34 കാരൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹനുരു ഏരിയയിലാണ് യുവാവ് ജീവനൊടുക്കിയത്.

കൂലിപ്പണിക്കാരനായിരുന്ന കുമാർ, ഭാര്യയുടെ റീല്‍സ് അഭിനിവേശത്തോട് നേരത്തെ മുതലേ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കുമാറിന്റെ വാക്കുകള്‍ അവഗണിച്ച്‌ ഭാര്യ വീണ്ടും റീല്‍സുകള്‍ ചെയ്യുന്നത് ദമ്ബതികള്‍ തമ്മിലുള്ള വഴക്കിലേക്ക് നയിക്കുകയും അത് ആത്മഹത്യയ്ക്ക് വഴിയൊരുക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!