KSDLIVENEWS

Real news for everyone

കാസർകോടുകാരൻ ഇന്ത്യൻ പൗരനല്ലെന്നു വ്യാജപരാതി; ബിജെപി നേതാവിനെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് കലക്ടർ

SHARE THIS ON

കാസർകോട്: ഇന്ത്യൻ പൗരത്വമില്ലെന്നാരോപിച്ച് പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു കലക്ടർ കെ.ഇമ്പശേഖർ. മുഹമ്മദിന്റെ പേര് നിലവിലെ പട്ടികയിൽ നിലനിർത്താൻ തിരഞ്ഞെടുപ്പ് റജിസ്ട്രേഷൻ ഓഫിസർ ഉത്തരവിട്ടു. മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നൽകിയ പരാതിക്കു പിന്നാലെയാണ് നടപടി.

ഹിയറിങ്ങിൽ പരാതിക്കാരൻ ഹാജരായെങ്കിലും ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നൽകാനായില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകിയതാണെന്ന് കണ്ടെത്തിയതായി കലക്ടർ പറഞ്ഞു. പരാതി നൽകിയ വ്യക്തിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ അറിയിപ്പ്. ഫോം–7 പ്രകാരം എതിർപ്പ് നൽകുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!