KSDLIVENEWS

Real news for everyone

സി.എ ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ബി.എഫ് ഗ്രാന്റ് സ്‌കോളര്‍ഷിപും ക്യാഷ് അവാര്‍ഡും പ്രഖ്യാപിച്ചു.

SHARE THIS ON

ഐ.ബി.എഫ് കാമ്പസില്‍ വെച്ച് പ്രമുഖ സി.എ അധ്യാപകരായ സി.എ അന്‍വര്‍ അബ്ബാസ്, സി.എ അബൂബക്കര്‍, ബഹു: ശ്രീകാന്ത്, ഐ.ബി.എഫ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസമ്മില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. 2021 മാര്‍ച്ച് 22ന് സി.എ ഫൗണ്ടേഷന്‍ സിലബസ് അടിസ്ഥാനമാക്കി നടക്കുന്ന പരീക്ഷയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 50000 രൂപ ക്യാഷ് പ്രൈസും ഐബിഎഫില്‍ നിന്ന് 100% സൗജന്യമായി സി.എ ഇന്റര്‍മീഡിയേറ്റ് കോച്ചിംഗും ലഭിക്കുന്നു. തുടര്‍ന്നുള്ള ഒമ്പത് റാങ്കുകാര്‍ക്ക് ഐബിഎഫില്‍ നിന്ന് പൂര്‍ണമായും സൗജന്യമായി സി.എ ഇന്റര്‍മീഡിയേറ്റ് കോച്ചിംഗ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നതാണ്. കൂടാതെ 11 മുതല്‍ 25 വരെ റാങ്കുകാര്‍ക്ക് 50% ട്യൂഷന്‍ ഫീ ഇളവും 26 മുതല്‍ 40 വരെ റാങ്കുകാര്‍ക്ക് 40% ട്യൂഷന്‍ ഫീ ഇളവും 41 മുതല്‍ 100 വരെ റാങ്കുകാര്‍ക്ക് 20% ട്യൂഷന്‍ ഫീ ഇളവും ലഭിക്കുന്നു. പരീക്ഷ എഴുതി മിനിമം മാര്‍ക്ക് നേടുന്ന എല്ലാവര്‍ക്കും ട്യൂഷന്‍ ഫീ ഇളവും സ്‌കോളര്‍ഷിപ്പായി ലഭിക്കും. കേരളത്തില്‍ ആകെ ആറ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 9446 485 499, +91 9074 616 185

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!