ഇ ചന്ദ്രശേഖരനും സി എച്ച് കുഞ്ഞമ്പുവും എം രാജഗോപാലും പത്രിക നൽകി ; എൻ എ നെല്ലിക്കുന്നും എകെഎം അഷ്റഫും നാളെ പത്രിക സമർപ്പിക്കും

കാസർകോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു . റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ഇന്നുച്ചയോടെ കാഞ്ഞങ്ങാട് ആർ ഡി ഒ യ്ക്കു മുമ്പാകെയാണ് പത്രികാ സമർപ്പണം നടത്തിയത് . മുന്നണി നേതാക്കളും സി പി ഐ ഭാരവാഹികളും സംബന്ധിച്ചു . മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി സി എച്ച് കുഞ്ഞമ്പു കാസർകോട് കലക്ട്രേറ്റിലാണ് പത്രികാ സമർപ്പണം നടത്തിയത് . കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ , കെ കുഞ്ഞിരാമൻ എം എൽ എ , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ , മൊയ്തീൻ കുഞ്ഞി കളനാട് തുടങ്ങിയവർ സംബന്ധിച്ചു.തൃക്കരിപ്പൂർ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി എം രാജഗോപാലൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് പത്രികാ സമർപ്പിച്ചത് . മഞ്ചേശ്വരത്തു മത്സരിക്കുന്ന വി വി രമേശനും , കാസർകോട്ടെ എം എ ലത്തീഫും 18 ന് പത്രികാ സമർപ്പണം നടത്തും . കാസർകോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എൻ എ നെല്ലിക്കുന്ന് നാളെ പത്രിക സമർപ്പിക്കും . മഞ്ചേശ്വരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എ കെ എം അഷ്റഫും നാളെ പത്രിക സമർപ്പിക്കും നൽകുന്നതാണ്.കാഞ്ഞങ്ങാട്ടെ ബി ജെ പി സ്ഥാനാർത്ഥി ബൽരാജ് ഇന്നുച്ച കഴിഞ്ഞ് പത്രിക സമർപ്പിക്കും .

