ബിൽ അടച്ചില്ല ; പ്യൂസ് ഊരാൻ പോയ ലൈൻമാന് മർദ്ദനം , കേസ്

കുമ്പള : വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് ഫ്യൂസൂരാനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു . ഇന്നലെ രാവിലെ ബന്തിയോട് ബൈദിലയിലാണ് സംഭവം . ലൈൻമാൻ സഞ്ജീവ ( 50 ) യുടെ പരാതിയിലാണ് കേസ് . ഫ്യൂസൂരാൻ സഹപ്രവർത്തകൻ സെബാസ്റ്റ്യന്റെ കൂടെ ബൈദിലയിലെത്തിയപ്പോൾ ഒരു സംഘം തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നെന്ന് സഞ്ജീവ നൽകിയ പരാതിയിൽ പറയുന്നു . പരിക്കേറ്റവർ കുമ്പള ഗവ . ആശുപത്രിയിൽ ചികിത്സ തേടി

