പി.സി. ചാക്കോ എൻസിപിയിൽ ചേർന്നു

ന്യൂഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി.സി. ചാക്കോ എൻസിപിയിൽ ചേർന്നു. എൽഡിഎഫിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
ചൊവ്വാഴ്ച എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി പിസി ചാക്കോ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്നാണ് യെച്ചൂരിക്കൊപ്പം മാധ്യങ്ങളെ കണ്ടത്.
ചേങ്ങന്നൂരിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടാക്കിയതായി ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറുടെ പ്രതികരണം സീതാറാം യെച്ചൂരി തള്ളി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയാരുന്നു അദ്ദേഹം.
ബിജെപിയുമായി ആരാണ് ഡീൽ ഉണ്ടാക്കുന്നതെന്നും ആരാണ് ബിജെിയിലേക്ക് പോകുന്നതെന്നും എല്ലാവർക്കും അറിയാമെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം നോക്കിയാൽ മതി. യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം, യെച്ചൂരി വ്യക്തമാക്കി.

