KSDLIVENEWS

Real news for everyone

പ്രണയ ബന്ധം അറിഞ്ഞു; ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി

SHARE THIS ON

ഹരിയാണ: കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളി സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ. തന്റെ പ്രണയ ബന്ധം ഭർത്താവ് മനസിലാക്കിയതിനെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ടുകള്‍.

ഹരിയാണയിലെ ഭിവാനിയില്‍ കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ രവീണയാണ് ആണ്‍സുഹൃത്തായ സുരേഷുമായി ചേർന്ന് ഭർത്താവ് പ്രവീണിനെ കൊലപ്പെടുത്തിയത്.

2017 ലായിരുന്നു രവീണയും പ്രവീണും തമ്മിലുള്ള വിവഹം. ഇരുവർക്കും ആറുവയസുള്ള ഒരു മകനുണ്ട്. രണ്ടു വർഷങ്ങള്‍ക്ക് മുമ്ബാണ് യുവതി സുരേഷുമായി സൗഹൃദത്തിലാകുന്നത്. യൂട്യൂബ് അക്കൗണ്ടിനായി വീഡിയോകള്‍ ചിത്രീകരിക്കാറുണ്ടായിരുന്ന സുരേഷുമായി ചേർന്ന് രവീണയും വീഡിയോകള്‍ ചെയ്തു തുടങ്ങി. പ്രവീണിന് എതിർപ്പുണ്ടായിരുന്നെങ്കിലും ഇരുവരും ഒന്നിച്ച്‌ വീഡിയോ ചെയ്യുന്നത് തുടർന്നു.

മാർച്ച്‌ 25-ന്, പ്രവീണ്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ രവീണയെയും സുരേഷിനെയും ഒരുമിച്ച്‌ കാണുകയും ഇത് ദമ്ബതികള്‍ക്കിടയില്‍ തർക്കത്തിന് കാരണമാകുകയും ചെയ്തു. പിന്നാലെ രാത്രി രവീണയും സുരേഷും ചേർന്ന് ഒരു ഷാള്‍ ഉപയോഗിച്ച്‌ പ്രവീണിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയി നഗരത്തിന് പുറത്തുള്ള ഒരു ഓടയില്‍ തള്ളുകയായിരുന്നു. രവീണയും സുരേഷും പ്രവീണിന്റെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രവീണിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷ് ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!