അവയവമാറ്റത്തിനായി കോഴിക്കോട് രാജ്യാന്തര നിലവാരത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങും; മുഖ്യമന്ത്രി

അവയവമാറ്റത്തിനായി രാജ്യാന്തര നിലവാരത്തില്‍ കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവയവ മാറ്റം സുതാര്യവും സൗജ്യന്യവുമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാടാമ്ബുഴ ഭഗവതി ദേവസ്വം ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ ആന്റ് ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1988 മുതല്‍ പ്രവര്‍ത്തിക്കുന്ന സിസ്പെന്‍സറിയാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി നവീകരിച്ചത്. ഡയാലിസിസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആശുപത്രിയില്‍ നിന്ന് സൗജന്യമായി ലഭിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം ആര്‍ മുരളി, മന്ത്രി വി അബ്ദുറഹ്മാന്‍, പ്രഫ. ആബിദ് ഹുസെെന്‍ തങ്ങള്‍ എംഎല്‍എ, സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, മലബാര്‍, കാടാമ്ബുഴ ദേവസ്വം അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു The post അവയവമാറ്റത്തിനായി കോഴിക്കോട് രാജ്യാന്തര നിലവാരത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട്; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.

