ജനാധിപത്യ മഹോത്സവത്തിന്റെ തെരഞ്ഞടുപ്പ് അടുത്തറിഞ്ഞ് മദ്രസാ വിദ്യാർത്ഥികൾ

നെല്ലിക്കട്ട : മുഹിമ്മാത്ത് റാഷിദിയ സുന്നി മദ്റസ കുട്ടികളാണ് പൊതു തെരഞ്ഞടുപ്പ് മാതൃകയിൽ ലീഡർമാരെ തെരഞ്ഞടുത്തത്.
102 വിദ്യാർത്ഥികളാണ് തെരഞ്ഞടുപ്പ് പ്രക്രിയയിൽ പങ്കാളികളായത്. മാതൃക ബാലറ്റ് ഉപയോഗിച്ചുള്ള തെരഞ്ഞടുപ്പാണ് നടത്തിയത്. പൊതുതെരഞ്ഞടുപ്പിൻ്റെ എല്ലാ സ്വഭാവത്തോടയുമാണ് തെരഞ്ഞടുപ്പ് നടന്നത്.
സ്ഥാനാർത്ഥികൾ നിർദ്ധേശിച്ച് അവർക്ക് ചിഹ്നങ്ങളും നൽകി. പേന, തൊപ്പി, പുസ്തകം എന്നിവയായിരുന്നു ചിഹ്നങ്ങൾ.
തെരഞ്ഞടുപ്പ് പ്രിസഡിന്ങ്ങ് ഓഫീസർ പോളിങ്ങ് ഓഫീസർമാരും നിയന്ത്രിച്ചു.
പേര് വിളിച്ച് വിരലിൽ മഷി പുരട്ടി ബാലറ്റ് പേപ്പറും വോട്ടർമാർക്കായി നൽകി. തുടർന്ന് രഹസ്യ വോട്ട് നടത്തി ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു. തികഞ്ഞ അച്ചടക്കത്തിൽ പൊതു തിരഞ്ഞടുപ്പ് മാതൃകയിലായിരുന്നു വോട്ടേടുപ്പ്.
പൊതുതിരഞ്ഞടുപ്പ് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാനും ജനാധിപത്യത്തിൻ്റെ സൗന്ദര്യം വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കലുമായിരുന്നു തിരഞ്ഞടുപ്പിൻ്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
വോട്ടർമാരെ നിയന്ത്രിക്കാൻ കുട്ടിപ്പോലീസും സജ്ജരായിരുന്നു. പ്രധാന അധ്യാപകൻ റിഷാദ് സഖാഫി വെളിയങ്കോട്, അബ്ദു റഹീം ഹിമമി, മജീദ് ഫാളിലി, ഉനൈസ് നെല്ലിക്കട്ട എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

