തമിഴ്നാട് സര്‍ക്കാരില്‍ നിര്‍ണായക പദവികളില്‍ മലയാളിത്തിളക്കം; 9 കളക്ടര്‍മാരും മലയാളികള്‍

കോട്ടയം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശമിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇളവുകളില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് എന്‍എസ്‌എസിനെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ തീരുമാനം വിശ്വാസികളുടെ അവകാശത്തെ പൂര്‍ണമായും ഹനിക്കുന്നതാണ് എന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ആരാധനാലയങ്ങളില്‍ യഥാവിധി നടക്കേണ്ട ദൈനംദിന ചടങ്ങുകള്‍ക്കൊപ്പം നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ അടിയന്തരമായ നടപടിയുണ്ടാകണമെന്നും എന്നും എന്‍എസ്‌എസ് ആവശ്യപ്പെടുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു എന്ന് എന്‍എസ്‌എസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിവിധമേഖലകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കനുസരിച്ച് വിവിധ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുണ്ട്. അവിടെ ആരാധനാലയങ്ങളില്‍ തഴയപ്പെടുന്നതായാണ് സുകുമാരന്‍ നായര്‍ പറയുന്നത്.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു മേഖലകളായി തിരിച്ചിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ താഴെ ഉള്ളതാണ് എ വിഭാഗം. എട്ടിനും 20 നും ഇടയിലുള്ളത് ബി വിഭാഗം. ഇരുപതിന് മുകളില്‍ സി വിഭാഗം. 30 ന് മുകളില്‍ ഡി വിഭാഗം. എ വിഭാഗത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. ബി വിഭാഗത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാം. സി വിഭാഗത്തില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി ഉള്ളപ്പോള്‍ ചെരുപ്പ് സ്റ്റേഷനറി തുണിത്തരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ വെള്ളിയാഴ്ച ദിവസം തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അങ്ങനെ ഇരിക്കെയാണ് ആരാധനാലയങ്ങളോട് മാത്രം വിവേചനമെന്ന് ജി സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പ് ഇറക്കി ആവശ്യം മുന്നോട്ടു വെക്കുന്നതിനു മുന്‍പ് തന്നെ വിവിധ മുസ്ലീം സംഘടനകള്‍ ആരാധനാലയങ്ങള്‍ തുറക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഓരോ മേഖലയിലെയും ഇളവുകള്‍ പരിഗണിച്ച് ആരാധനാലയങ്ങള്‍ക്കും ഇളവുകള്‍ വേണമെന്നായിരുന്നു ആവശ്യം. വിവിധ സാമുദായിക സംഘടനകള്‍ ആവശ്യം ശക്തമാക്കിയതോടെ സര്‍ക്കാര്‍ ഇനി തീരുമാനം മാറ്റുമോ എന്നാണ് അറിയാനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ആരാധനാലയങ്ങളുടെ കാര്യത്തില്‍ കുറച്ചു കൂടി കാത്തിരിക്കണം എന്ന് വ്യക്തമാക്കിയത്.
എന്നാല്‍ മദ്യശാലകള്‍ അടക്കം തുറക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ എന്തിനാണ് നിയന്ത്രണം എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുകയാണ്. എന്‍എസ്‌എസും സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ കടുത്ത ആശയ ഭിന്നതയാണ് ഏറെക്കാലമായി ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശ്വാസികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് വ്യക്തമാക്കിയതും ഏറെ വലിയ ചര്‍ച്ചകള്‍ക്കാണ് കാരണമായത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധിയുമായി ബന്ധപ്പെട്ട് വിവിധ മുസ്ലിം സംഘടനകളും സര്‍ക്കാറിനോട് ആശയ ഭിന്നത വ്യക്തമാക്കിയിരുന്നു. ആരാധനാലയങ്ങളുടെ വിഷയത്തിലും സമാനമായ നിലപാട് ഉണ്ടാകുന്നതോടെ സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ കൂടുതല്‍ പ്രചരണങ്ങള്‍ക്ക് വിവിധ സാമുദായിക സംഘടനകള്‍ നീക്കം നടത്താനാണ് സാധ്യത.

