ദുരിതത്തിലായവർക്ക് ആശ്വാസമായി യൂത്ത് കോൺഗ്രസ് നെല്ലിക്കട്ട.

നെല്ലിക്കട്ട: ചെങ്കള പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കോവിഡ് പോസറ്റീവ് കേസുകൾ ഉളള നാടുകളിൽ ഒന്നാണ് നെല്ലിക്കട്ട. ട്രിപ്പിൾ ലോക്ക്ഡൗൻ മൂലം ദുരിതത്തിലായ നാട്ടുകാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് നെല്ലിക്കട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
വരുമാനമാർഗം നിലച്ച നെല്ലിക്കട്ടയിലെ മുഴുവൻ ടാക്സി ഡ്രൈവർമാർക്കും കിറ്റ് നൽകിയാണ് കിറ്റ് വിതരണത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചത്.
കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ DCC ജനറൽ സെക്രട്ടറിയും ബ്ലോക്ക് മെമ്പറും കൂടിയായ സി വി ജയിംസിന് നൽകി ഉദ്ഘാടനം ചെയ്തു.
നേരത്തെ കോവിഡ് പോസ്റ്റിവായ വീടുകളിലും ലോക്ക് ഡൌൺ മൂലം കഷ്ടത അനുഭവിക്കുന്ന വീടുകളിലും കിറ്റ് വിതരണം നൽകുകയും ചെയ്‌തിരുന്നു .പുറമെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫ്രൂട്ട്സ് മറ്റു ആരോഗ്യ കരമായ ഭക്ഷണങ്ങൾ നൽകിയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറെ ശ്രദ്ധ നേടിയിരുന്നു. .
പുറത്ത് ഇറങ്ങാൻ പോലും പറ്റാതായ നാട്ടുകാർക്ക് യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം തെല്ലൊന്നുമല്ല ആശാസമാവുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ ഭക്ഷ്യ ധാന്യങ്ങളും നല്ല അളവിൽ തന്നെയാണ് കിറ്റ് വിതരണം ചെയ്യുന്നത്.
ദുരിതം അനുഭവിക്കുന്ന എല്ലാവരിലേക്കും സഹായം എത്തിക്കുക എന്നാണ് ഞങ്ങളുടെ ലക്ഷ്യം എന്നും. ഇനിയും ഒരുപാട് നല്ല പ്രവർത്തങ്ങൾക്ക് കാഴ്ചവെക്കാനും നാടിന്റെ നന്മയിക്കായി പ്രവർത്തിക്കുന്ന ഒരുപറ്റം യുവാക്കളെ വളർത്തി എടുക്കുകയാണ് ഞങ്ങളുടെ ആഗ്രഹം എന്നും ഭാരവാഹികൾ പറഞ്ഞു..
യൂത്ത് കെയർ നെല്ലിക്കട്ട…
യൂത്ത് കോൺഗ്രസ് നെല്ലിക്കട്ട…

