KSDLIVENEWS

Real news for everyone

രാജ്യത്തെ നിയമനിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഇടിയുന്നു; പ്രതിപക്ഷ സ്ഥാനം ചുരുങ്ങുന്നു- ചീഫ് ജസ്റ്റിസ്

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്തെ നിയമ നിര്‍മ്മാണത്തിന്റെ ഗുണനിലവാരം ഇടിയുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. പ്രതിപക്ഷത്തിന്റെ സ്ഥാനം ചുരുങ്ങുകയാണ്. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ 75-ാംം വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.


നിയമ നിര്‍മ്മാണ സഭകള്‍ എത്ര ദിവസം ചേരണമെന്ന് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമാണ് നിയമ നിര്‍മ്മാണ സഭകള്‍ ഇരിക്കുന്നത്. സാധ്യതകള്‍ പൂര്‍ണമായി സഭകള്‍ ഉപയോഗപ്പെടുത്തത്തുന്നില്ല. ഇത് നിയമനിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാതെയാണ് നിയമങ്ങള്‍ പലപ്പോഴും പാസാക്കുന്നത്. ജഡ്ജിയെന്ന നിലയില്‍ പലപ്പോഴും ഇത്തരം നിയമങ്ങളുടെ ലക്ഷ്യം എന്താണെന്ന് സംശയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!