കോവിഡ് പോസിറ്റീവ്
മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നമുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻചേതൻ ചൗഹാൻ (73) ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ്അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഗുഡ്ഗാവിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹമുള്ളത്. ജൂലായ് 12-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെടാതിരിക്കുകയും മറ്റു സങ്കീർണ്ണതകളുണ്ടാകുകയും ചെയ്തതോടെ ഗുരുഗ്രാമിലേക്ക് മാറ്റി.
40 ടെസ്റ്റുകൾ ഇന്ത്യക്കായി കളിച്ച ചൗഹാൻ സുനിൽഗാവസ്കറുടെ ദീർഘകാല ഓപ്പണിങ് പങ്കാളിയായിരുന്നു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷ പദവിയടക്കം വഹിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പര്യാടനത്തിൽ ഇന്ത്യൻ ടീമിന്റെ മാനേജറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.പിന്നീട് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം രണ്ടു തവണ പാർലമെന്റ് അംഗമായിട്ടുണ്ട്.നിലവിൽ ഉത്തർ പ്രദേശിലെ കാബിനറ്റ് മന്ത്രി കൂടിയാണ്.