തീരദേശത്തെക്കുള്ള പാലം അടച്ചിട്ടു
കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വൻ പ്രതിഷേധവും ഉപരോധസമരവും

കാസര്‍കോട്: കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച തീരദേശത്തെക്കുള്ള പാലം അടച്ചിട്ടതില്‍ പ്രതിഷേധിച്ച് കാസര്‍കോട് നെല്ലിക്കുന്നില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. രണ്ടാഴ്ചയായി പാലം അടച്ചിട്ടതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ സാധിക്കാത്തതില്‍ പ്രകോപിതരായാണ് മത്സ്യത്തൊഴിലാളികള്‍ നിയന്ത്രണം ലംഘിച്ച് ഉപരോധ സമരം നടത്തിയത്. കോവിഡ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രദേശത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ രോഗവ്യാപനം കുറഞ്ഞിട്ടും യാതൊരു ഇളവുകളും നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ ഉപരോധവുമായി രംഗത്തെത്തിയത്. തൊഴില്‍ മുടങ്ങിയ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക്
സപ്ലൈകോ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് നല്‍കുന്ന കിറ്റ് പോലും നല്‍കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ അടിയന്തിരമായി നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇവര്‍ക്ക് മത്സ്യബന്ധനത്തിനു പോകാന്‍ അനുവാദം ഉണ്ടെങ്കിലും പിടിച്ചു കൊണ്ടു വരുന്ന മത്സ്യം ഘട്ടംഘട്ടമായി പുറത്തു കൊണ്ടുപോകാന്‍ മാത്രമേ അനുമതിയുള്ളൂ.
