അടുത്ത വർഷം
മുതൽ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ നിലവിൽ വരും
ഡൽഹി :ഇന്ത്യയിൽ അടുത്ത വര്‍ഷം മുതല്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇലക്‌ട്രോണിക് മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകളാവും ലഭിക്കുക എന്നാണ് വിവരം. നിലവിൽ പൈലറ്റ് പ്രൊജക്ടിന്‍്റെ ഭാഗമായി ഔദ്യോഗിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയില്‍ 20,000 ഇ-പാസ്‌പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി റിപ്പോർട്ട്.
വ്യാജ പാസ്പോര്‍ട്ട് നിര്‍മിക്കുന്നത് തടയുന്നതിനായാണ് ഇ-പാസ്പോര്‍ട്ട് നിർമിക്കുന്നത്.