കനത്ത മഴ ഹൈദരാബാദിൽ വെള്ളപ്പൊക്കം
ഹൈദരാബാദിലെയും ഗ്രാമപ്രദേശങ്ങളിലെയും നിരവധി സ്ഥലങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായുള്ള ഇടതടവില്ലാത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം. അടുത്ത മൂന്ന് ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. തെലങ്കാനയിലെ പല പ്രദേശങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൈദരാബാദില്‍ 600 ഓളം കെട്ടിടങ്ങള്‍ ദുര്‍ബലമാണെന്ന് പ്രഖ്യാപിച്ചു.
വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നദികളും അരുവികളും കവിഞ്ഞൊഴുകി, ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജയശങ്കര്‍ ഭൂപാല്‍പള്ളി ജില്ലയില്‍ കുന്ദന്‍പള്ളി ഗ്രാമത്തിലെ 12 കര്‍ഷകരെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.