പ്രവാസികൾ ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം : ഇബ്രാഹിം എളേറ്റിൽ.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ സൗജന്യ മെഡിക്കൽ മെഗാ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു

ദുബായ്: അന്നം തേടി പ്രവാസികളായ സഹോദരങ്ങൾ സ്വന്തം ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നിലവിലെ കോവിഡ് 19 മഹാമാരിയുടെ ദുരിതങ്ങൾ ഗൾഫ് നാടുകളിൽ നിന്നും അകലുന്നെണ്ടെങ്കിലും നാം ജാഗ്രത കൈവിടരുത്. ഇവിടത്തെ ഭരണാധികാരികൾ കൈകൊണ്ട മുൻ കരുതലുകളും, പരിപാലനവും കൊണ്ടാണ് വളരെ പെട്ടെന്ന് ഇവിടെ മഹാമാരിയുടെ ദുരിതങ്ങൾ കുറഞ്ഞ് വരാൻ കാരണം. പ്രവാസികളായ നാം എപ്പോഴും നമ്മുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം എന്ന് ദുബായ് കെ എം സീ സീ സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ അഭിപ്രായപ്പെട്ടു.
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനത്തിൽ മുന്നേറുന്നതോടപ്പം ആരോഗ്യ മേഖലയിലുമുള്ള ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കൂട്ടിച്ചേർത്തു
ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ കമ്മിറ്റി ദുബായ് ഫിഷ് റൗണ്ട് എബൗട്ടിലുള്ള മർഹബ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.
നിലവിലെ കോവിഡ് 19 പശ്ചാത്തലത്തിൽ ജീവിത ശൈലി രോഗങ്ങമുള്ളവരുടെയും രോഗ ലക്ഷണങ്ങൾ ഉള്ളവരുടെയും മുടങ്ങിയപ്പോയ പരിശോധനകൾ നടത്തുന്നതിന് വേണ്ടി ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ കമ്മിറ്റി മർഹബ മെഡിക്കൽ സെന്ററിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ കൊളസ്റ്റ്രോൾ, ബ്ലഡ് ഷുഗർ, യുറിക്ക് ആസിഡ്, കരൾ ടെസ്റ്റ്, ക്രിയാറ്റിൻ, ബീ പീ, ഈ സീ കോ, അൾട്രാ സൗണ്ട് സ്കാനിങ് തുടങ്ങിയ പരിശോധനകളും ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഗൈനോക്കോളജി, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്റ്റർമാരുടെ സേവനവും ക്യാമ്പിൽ തികച്ചും സൗജന്യമായി നൽകി.
മർഹബ മെഡിക്കൽ സെന്ററിന് ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഇബ്രാഹിം എളേറ്റിൽ ഡോക്റ്റർ മെഡിക്കൽ സെന്റർ ഡയറക്റ്റർ ഡോക്ടർ പ്രദിപ്ത കുമാറിന് നൽകി. കെ എം സീ സീ വെൽഫെയർ സ്‌കീം അംഗങ്ങൾക്ക് മർഹബ മെഡിക്കൽ സെന്റർ നൽകുന്ന അമ്പത് ശതമാനം ഡിസ്‌കൗണ്ടിന്റെ ബ്രോഷ്യർ സാമൂഹിക പ്രവർത്തകൻ അമീർ കല്ലട്രയ്ക്ക് നൽകി പ്രകാശനം ചെയ്തു.
ദുബായ് കെ എം സീ സീ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റുമാരായ മുസ്തഫ വേങ്ങര, ഹനീഫ ചെർക്കള, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, മാധ്യമ പ്രവർത്തകൻ ജലീൽ പട്ടാമ്പി, ജില്ലാ മെഡിക്കൽ വിങ് ചെയർമാൻ സീ എച് നൂറുദീൻ കാഞ്ഞങ്ങാട്, ജില്ലാ ഭാരവാഹികളായ യൂസഫ് മുക്കൂട്, അബ്ദുൽ റഹ്‌മാൻ ബീച്ചാരക്കടവ്, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി
വിവിധ മണ്ഡലം ഭാരവാഹികളായ ഡോ. ഇസ്മായിൽ, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഷാജഹാൻ കാഞ്ഞങ്ങാട്, ഷബീർ കൈതക്കാട്, മൻസൂർ മർത്യ, സിദീഖ് ചൗക്കി, സുബൈർ അബ്ദുള്ള, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, അസ്‌ലം പാക്യാര, ബഷീർ ബല്ലാകടപ്പുറം, ഷംസുദീൻ പുഞ്ചാവി, സുബൈർ കെ എം കെ, അഷ്‌റഫ്, ആരിഫ് കൊത്തിക്കാൽ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.