ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങള്‍ക്കൊപ്പം എം.സി കമറുദ്ദീനെയും ചോദ്യം ചെയ്തേക്കും

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പൂക്കോയ തങ്ങള്‍ക്കൊപ്പം മുന്‍ എം.എല്‍.എ എം.സി കമറുദ്ദീനെയും ചോദ്യം ചെയ്തേക്കും. ആസ്ഥികള്‍ സംബന്ധിച്ചാവും ചോദ്യം ചെയ്യല്‍. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന വ്യവസ്ഥയിലാണ് എം.സി കമറുദ്ദീന് ജാമ്യം ലഭിച്ചത്.
ബുധനാഴ്ച കോടതിയില്‍ കീഴടങ്ങിയ പൂക്കോയ തങ്ങളെ നാല് ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. അന്വേഷണ സംഘം പൂക്കോയ തങ്ങളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലാണ് വിശദമായി ചോദ്യം ചെയ്യല്‍. പൂക്കോയ തങ്ങളെയും എം.സി കമറുദ്ദീനേയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍്റെ തീരുമാനം. അനധികൃത പണമിടപാട് സംബന്ധിച്ച തെളിവുകള്‍ ഇതിലൂടെ ശേഖരിക്കാനാവുമെന്നാണ് അന്വേഷണ സംഘത്തിന്‍്റെ പ്രതീക്ഷ. ശേഷം ഫാഷന്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 164 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കൂടുതല്‍ കേസുകളില്‍ പൂക്കോയ തങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂക്കോയ തങ്ങള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി ഇന്ന് പരിഗണിക്കും.

