ബ്ലോക്ക്ബസ്റ്റര്‍ ട്രാന്‍സ്ഫര്‍, നെയ്മര്‍ അല്‍ ഹിലാലിനൊപ്പം ചേര്‍ന്നു: ഔദ്യോഗിക പ്രഖ്യാപനം വന്നു

ബ്രസീലിയൻ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ തന്റെ പുതിയ നീക്കത്തിലൂടെ ഫുട്ബോള്‍ ലോകത്തെ അമ്ബരപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യൻ ക്ലബ് അല്‍ ഹിലാലുമായി നെയ്മര്‍ കരാര്‍ ഒപ്പുവെച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. സൗദി ഫുട്ബോളിന്റെ പുതിയ യുഗത്തിലെ പ്രധാന ചുവടാകും നെയ്മറിന്റെ സൈനിംഗ്. പാരീസ് സെന്റ് ജെര്‍മെയ്‌ൻ താരം ആയിരുന്ന നെയ്മര്‍ അല്‍ ഹിലാലില്‍ രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്. നെയ്മറുടെ സേവനങ്ങള്‍ക്കായി 320 മില്യണ്‍ ഡോളര്‍ പാക്കേജ് ആണ് അല്‍ ഹിലാല്‍ താരത്തിനായി നല്‍കുന്നത്. PSGക്ക് 100 മില്യണോളം ട്രാൻസ്ഫര്‍ ഫീസ് ആയി ലഭിക്കും. ഈ സീസണിലെ ട്രാൻസ്ഫര്‍ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ നീക്കങ്ങള്‍ നടത്തിയ ക്ലബാണ് അല്‍ ഹിലാല്‍. റൂബൻ നെവ്സ്, സെര്‍ജി മിലിങ്കോവിച്ച്-സാവിച്, മാല്‍കോം, കലിഡൗ കൗലിബാലി എന്നിവരുള്‍പ്പെടെയുള്ള വലിയ സൈനിംഗുകളും അവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സൗദി അറേബ്യൻ ഫുട്‌ബോളിന്റെ വലിയ മാറ്റമാണ് നെയ്‌മറിന്റെ സൈനിംഗ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷമാദ്യം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ സ്വന്തമാക്കിയത്യ് മുതല്‍, സൗദി ഫുട്ബോള്‍ ലോകമെമ്ബാടുമുള്ള ശ്രദ്ധ പിടിച്ചുപറ്റി ഉയരത്തിലേക്ക് കുതിക്കുകയാണ്. ബെൻസീമ, ഫബിനോ, ഹെൻഡേഴ്സണ്‍ എന്ന് തുടങ്ങിയ യൂറോപ്യൻ ഫുട്ബോളിലെ വലിയ പേരുകള്‍ സൗദിയില്‍ എത്തി. നെയ്‌മറിന്റെ അല്‍ ഹിലാലിലേക്കുള്ള നീക്കം ഈ പരിവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ്. അല്‍ ഹിലാലിനൊപ്പം ചേരാനുള്ള നെയ്‌മറിന്റെ തീരുമാനം ഏഷ്യൻ ഫുട്ബോള്‍ തന്നെ മുന്നോട്ടു വരുന്നതിന്റെ സൂചനയാണ്. ഈ നീക്കം സൗദി ക്ലബ്ബുകളുടെ വര്‍ദ്ധിച്ചുവരുന്ന സാമ്ബത്തിക ശക്തി കാണിക്കുന്നു. PSG-ല്‍ നിന്ന് മാര്‍ക്കോ വെറാറ്റിയെയും ഫുള്‍ഹാമില്‍ നിന്ന് അലക്സാണ്ടര്‍ മിട്രോവിച്ചിനെയും സൈൻ ചെയ്യാനുള്ള ശ്രമം അല്‍ ഹിലാല്‍ ഇപ്പോള്‍ തുടരുകയാണ്.


